കേരളം

kerala

ETV Bharat / state

വയനാട്ടിലെ വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് ലഭിക്കുന്നത് പകുതി ശമ്പളം - temporary watcher

സൗത്ത് ഡിവിഷനില്‍ പ്രതിദിനം 815ഉം നോര്‍ത്തില്‍ 650രൂപയുമാണ് കരാര്‍ തുക. എന്നാല്‍ 15ദിവസം മാത്രമെ ശമ്പളം ലഭിക്കുന്നുള്ളുവെന്നാണ് വാച്ചര്‍മാര്‍ പറയുന്നത്

താൽക്കാലിക വാച്ചർ  വയനാട്  വയനാട് വന്യജീവി സങ്കേതം  വനം വകുപ്പ്  വേതനം  wayanad  temporary watcher  forest department
താൽക്കാലിക വാച്ചർമാർക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ലെന്ന് പരാതി

By

Published : Jan 20, 2020, 9:20 PM IST

Updated : Jan 20, 2020, 9:59 PM IST

വയനാട്:വനംവകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് ലഭിക്കുന്നത് പകുതി മാസത്തെ വേതനമെന്ന് പരാതി. വയനാട്ടിലെ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ താല്‍കാലിക വാച്ചര്‍മാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ഡിവിഷനില്‍ പ്രതിദിനം 815ഉം നോര്‍ത്തില്‍ 650രൂപയുമാണ് കരാര്‍ തുക. എന്നാല്‍ 15ദിവസത്തെ മാത്രമെ ശമ്പളം ലഭിക്കുന്നുള്ളുവെന്നാണ് വാച്ചര്‍മാര്‍ പറയുന്നത്.

വയനാട്ടിലെ വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് ലഭിക്കുന്നത് പകുതി ശമ്പളം

പ്രളയത്തിനു ശേഷം സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ചതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്നാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം. ഫണ്ടിന്‍റെ അഭാവത്തിൽ കാട്ടുതീ തടയാനുള്ള ഫയർലൈൻ നിർമാണവും പ്രതിസന്ധിയിലാണ്.

Last Updated : Jan 20, 2020, 9:59 PM IST

ABOUT THE AUTHOR

...view details