വയനാട്: വാഴ കർഷകരുടെ ഓണ പ്രതീക്ഷകൾ ഇക്കൊല്ലവും പ്രളയത്തിൽ മുങ്ങി. ഓണവിപണി ലക്ഷ്യം വച്ച് ജില്ലയിൽ കൃഷിചെയ്ത വാഴകളിൽ അധികവും പ്രളയത്തിലും കാറ്റിലും നശിച്ചു. ഇക്കൊല്ലത്തെ പ്രളയത്തിൽ ജില്ലയില്‍ വാഴകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. 4050.5 ഹെക്‌ടർ സ്ഥലത്തെ വാഴ കൃഷി നശിച്ചു. 20,553 വാഴ കർഷകരുടെ പ്രതീക്ഷകളാണ് പ്രളയം തകര്‍ത്തത്. ജില്ലയിൽ വാഴ കൃഷിയില്‍ 190 കോടി 25 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു.
പ്രളയത്തിൽ മുങ്ങി കർഷകരുടെ ഓണം
ഇക്കൊല്ലത്തെ പ്രളയത്തിൽ 190 കോടി 25 ലക്ഷം രൂപയുടെ നഷ്‌ടമാണ് വയനാട് ജില്ലയില്‍ വാഴ കര്‍ഷകര്‍ക്ക് സംഭവിച്ചത്.
വാഴ
പല കർഷകർക്കും കഴിഞ്ഞവർഷത്തെ നഷ്‌ടപരിഹാരം പോലും കിട്ടിയിട്ടില്ല. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർക്ക് ഇൻഷ്വർ ചെയ്യാൻ സാധിക്കാത്തതിനാൽ ആ ഇനത്തിലും നഷ്‌ടപരിഹാരം കിട്ടില്ല. ആകെ 233 കോടി രൂപയുടെ കൃഷി നാശമാണ് ഇക്കൊല്ലത്തെ പ്രളയത്തിൽ വയനാട് ജില്ലയിൽ ഉണ്ടായത്.
Last Updated : Sep 8, 2019, 7:30 PM IST