കേരളം

kerala

ETV Bharat / state

മത്സ്യകൃഷിയില്‍ പുത്തൻ മാതൃകയുമായി ജെറാൾഡ് - ശുദ്ധജലം

പ്രത്യേക ഫിൽറ്ററിങ് സംവിധാനം ഉപയോഗിച്ച് 24 മണിക്കൂറും ശുദ്ധജലം ഉറപ്പുവരുത്തുന്ന രീതിയിലാണ് കൃഷി.

മത്സ്യകൃഷിയില്‍ പുത്തൻ മാതൃകയുമായി ജെറാൾഡ്

By

Published : Jul 17, 2019, 6:30 PM IST

വയനാട്: ശുദ്ധജല മത്സ്യകൃഷിയിൽ പുത്തൻ മാതൃക സൃഷ്‌ടിക്കുകയാണ് വയനാട്ടിൽ മാനന്തവാടിക്കടുത്തെ പെരുവക സ്വദേശി ജെറാൾഡ്. ദേശീയ ഫിഷറീസ് വികസന ബോർഡിന്‍റെ ഈ വർഷത്തെ മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള പുരസ്കാരത്തിൽ രണ്ടാംസ്ഥാനം ഇദ്ദേഹത്തിനായിരുന്നു.

ശുദ്ധജല മത്സ്യകൃഷിയില്‍ വിജയം; പുത്തന്‍ മാതൃകയുമായി ജെറാള്‍ഡ്

വളരെ ശാസ്‌ത്രീയമായി ഒന്നര ഏക്കർ ഉള്ള കുളത്തിലാണ് ജെറാൾഡിന്‍റെ മത്സ്യകൃഷി. പ്ലംബിങ് ജോലി ഉപേക്ഷിച്ചാണ് ജെറാൾഡ് മീൻ വളർത്തലിലേക്ക് തിരിഞ്ഞത്. ഗിഫ്റ്റ് തിലാപ്പിയ മത്സ്യമാണ് വളർത്തിയത്. പ്രത്യേക ഫിൽറ്ററിങ് സംവിധാനം ഉപയോഗിച്ച് 24 മണിക്കൂറും ശുദ്ധജലം ഉറപ്പുവരുത്തുന്ന രീതിയിലാണ് കൃഷി. ഒരേ സമയം തന്നെ കുളത്തിൽ നിന്നുള്ള വെള്ളം കൃഷിയിടത്തിലേക്ക് ഒഴുക്കുകയും ചെയ്യും. പല ദിവസങ്ങളിലായാണ് ജെറാൾഡ് മത്സ്യത്തിന്‍റെ വിളവെടുപ്പ് നടത്തിയത്. അതുകൊണ്ടുതന്നെ വിൽപന ഒരു പ്രശ്നമായില്ല.

ഏഴ് മാസം മുമ്പ് ഫിഷറീസ് വകുപ്പിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ ജെറാൾഡ് വാങ്ങിയത്. 20,000 മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. പൂർണവളർച്ചയെത്തിയ മത്സ്യത്തിന് അര കിലോഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കം കിട്ടി.

ABOUT THE AUTHOR

...view details