കേരളം

kerala

ETV Bharat / state

തീ അണക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു - man dead

റെയില്‍വേ മുന്‍ ജീവനക്കാരന്‍ പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍ (55) ആണ് മരിച്ചത്.

റെയില്‍വേ മുന്‍ ജീവനക്കാരന്‍  പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍  Fire broke out  wayanadu  man dead  റെയില്‍വേ മുന്‍ ജീവനക്കാരന്‍ മരിച്ചു
കാട്ട് തീ അണക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

By

Published : Mar 18, 2020, 11:03 PM IST

Updated : Mar 18, 2020, 11:39 PM IST

വയനാട്: പുല്‍പ്പള്ളിയിൽ കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. റെയില്‍വേ മുന്‍ ജീവനക്കാരന്‍ പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന്‍ (55) ആണ് മരിച്ചത്. പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വിജയന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ഉടന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തീ അണക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് ഉച്ചയോടെയാണ് തേക്കിന്‍ കാട്ടില്‍ കാട്ടുതീ പടര്‍ന്നത്. തുടർന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. ഇതിനിടയിലാണ് തീ അണക്കാൻ ബക്കറ്റില്‍ വെള്ളവുമായെത്തിയ വിജയന്‍ കുഴഞ്ഞ് വീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Last Updated : Mar 18, 2020, 11:39 PM IST

ABOUT THE AUTHOR

...view details