വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കരടുവിജ്ഞാപനത്തിനെതിരെ വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജന ജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്.
പരിസ്ഥിതിലോല കരട് വിജ്ഞാപനം; യുഡിഎഫ് ഹര്‍ത്താലില്‍ വലഞ്ഞ് വയനാട്ടിലെ ജനങ്ങള്‍ - യുഡിഎഫ് ഹര്‍ത്താല്‍
അന്തർ സംസ്ഥാന സർവീസുകൾ അടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. കടകമ്പോളങ്ങൾ തുറന്നിട്ടില്ല
പരിസ്ഥിതിലോല കരട് വിജ്ഞാപനം; യുഡിഎഫ് ഹര്‍ത്താലില്‍ വലഞ്ഞ് വയനാട്ടിലെ ജനങ്ങള്‍
പൊതു ഗതാഗതം സ്തംഭിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അടക്കം വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളൂ. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി ആറ് വില്ലേജുകളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നുണ്ട്.