കേരളം

kerala

ETV Bharat / state

ലോറിയിടിച്ച കാട്ടാനയുടെ പരിക്ക് ഗുരുതരം - വയനാട്

വയനാട്ടിലെ മുത്തങ്ങയിൽ ലോറിയിടിച്ച കാട്ടാനയുടെ പരിക്ക് ഗുരുതരമായതിനാൽ സുഖപ്പെടാനുള്ള സാധ്യത 50% മാത്രമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

ലോറിയിടിച്ച കാട്ടാനയുടെ പരിക്ക് ഗുരുതരം

By

Published : Jul 10, 2019, 5:58 PM IST

Updated : Jul 10, 2019, 7:26 PM IST

കൽപ്പറ്റ: വയനാട്ടിലെ മുത്തങ്ങയിൽ ലോറിയിടിച്ച കാട്ടാനയുടെ പരിക്ക് ഗുരുതരമായതിനാൽ സുഖപ്പെടാനുള്ള സാധ്യത 50% മാത്രമാണെന്ന് വനം വകുപ്പ് അധികൃതർ. കാട്ടാനക്ക് മയക്കുവെടി നൽകിയാണ് വനം വകുപ്പ് ചികിത്സിച്ചത്.
കുങ്കിയാനകളുടെ സഹായത്തോടെ ആനക്കൂട്ടത്തെ അകറ്റിയ ശേഷമായിരുന്നു ചികിത്സ പ്രവർത്തനങ്ങൾ. ഏകദേശം 25 വയസുള്ള പിടിയാനയുടെ തോളെല്ലിനാണ് പരിക്കേറ്റത്. മുത്തങ്ങക്കടുത്ത് പൊൻ കുഴിയ്ക്കും തകരപ്പാടിക്കുമിടയിൽ ആനക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് ലോറി ഇടിച്ചത്. സംഭവത്തിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഡ്രൈവറെ രാത്രി തന്നെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം.

വയനാട്ടിലെ മുത്തങ്ങയിൽ ലോറിയിടിച്ച കാട്ടാനയുടെ പരിക്ക് ഗുരുതരമായതിനാൽ സുഖപ്പെടാനുള്ള സാധ്യത 50% മാത്രമാണെന്ന് വനം വകുപ്പ് അധികൃതർ
Last Updated : Jul 10, 2019, 7:26 PM IST

ABOUT THE AUTHOR

...view details