കൽപ്പറ്റ : വയനാട്ടിലെ (Wayanad) പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കില്‍ നടന്ന വായ്‌പ തട്ടിപ്പ് കേസിൽ 4.34 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി (ED Seizes 4 Crore Worth Assets In Pulpally Co Operative Bank Fraud). ബാങ്ക് മുൻ പ്രസിഡന്‍റും കെപിസിസി (KPCC) മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാം (K K Abraham) ഉൾപ്പടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. എബ്രഹാമിനെ കൂടാതെ ബാങ്കിന്‍റെ മുൻ സെക്രട്ടറിയുടേയും മറ്റ് ബോർഡ് അംഗങ്ങളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. സജീവൻ കെ ടി (Sajeevan K T) എന്നയാളുടെ സ്വത്തുക്കളും ഇതിൽ ഉൾപ്പെടും.
കേസിൽ ഒന്നാം പ്രതിയായ കെ കെ എബ്രഹാമിനെ നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇദ്ദേഹം ഇപ്പോൾ റിമാൻഡിലാണ്. കേസിൽ റിമാൻഡിലായതിനെത്തുടർന്നാണ് കെ കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. വിജിലൻസ് (Vigilance) രജിസ്റ്റർ ചെയ്‌ത കേസിൽ കെ കെ എബ്രഹാം ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങളും ജീവനക്കാരുമടക്കം പത്ത് പ്രതികളാണുള്ളത്.
Also Read:പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ തള്ളി