പുത്തുമലയിലെ മൃതദേഹം ഗൗരീശങ്കറിന്‍റേതെന്ന് ഡിഎന്‍എ പരിശോധനാ ഫലം - വയനാട്
മൃതദേഹത്തിന് അവകാശവുമായി രണ്ട് കുടുംബങ്ങൾ എത്തിയതോടെയാണ് ഡിഎൻഎ പരിശോധനക്ക് കലക്ടര്‍ നിര്‍ദേശിച്ചത്
വയനാട്:വയനാട്ടിലെ പുത്തുമലയിൽ കഴിഞ്ഞ 18ന് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശി ഗൗരീശങ്കറിന്‍റെതെന്ന് ഡിഎൻഎ പരിശോധന ഫലം. പുത്തുമലയിൽ നിന്ന് കാണാതായ അണ്ണയ്യന്‍റെതാണ് മൃതദേഹം എന്ന് ബന്ധുക്കൾ അവകാശപ്പെട്ടിരുന്നു. ഇതോടെ മൃതദേഹം സംസ്കരിക്കാൻ വിട്ടുനൽകി. എന്നാൽ മേപ്പാടി ശ്മശാനത്തിൽ സംസ്കാര ചടങ്ങിന് തൊട്ടുമുൻപാണ് ഗൗരീശങ്കറിന്‍റെ ബന്ധുക്കൾ സംശയവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് ജില്ലാ കലക്ടർ സംസ്കാരം നിർത്തിവെപ്പിക്കുകയും ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിക്കുകയുമായിരുന്നു. സൂചിപ്പാറ മേഖലയിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം ഇനി കിട്ടാനുണ്ട്.