വയനാട്: വൈത്തിരിയിൽ നടന്ന ജില്ലാ കലക്‌ടറുടെ പരാതി പരിഹാര അദാലത്തില്‍ 108 പരാതികള്‍ പരിഹരിച്ചു. വൈത്തിരി താലൂക്കിലെ അച്ചൂരാനം, പൊഴുതന, കുന്നത്തിടവക, ചുണ്ടേല്‍ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതിയാണ് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള പരിഗണിച്ചത്. ആകെ 169 പരാതികളാണ് അദാലത്തിലെത്തിയത്. ഇതില്‍ 61 പരാതികള്‍ വിശദ പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഭൂമി പ്രശ്‌നം, അതിര്‍ത്തി തര്‍ക്കം എന്നിവ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
വൈത്തിരിയിൽ പരാതി പരിഹാര അദാലത്ത്; 108 പരാതികള്‍ പരിഹരിച്ചു
ഭൂമി പ്രശ്‌നം, അതിര്‍ത്തി തര്‍ക്കം എന്നിവ സംബന്ധിച്ചുള്ള പരാതികളാണ് കൂടുതല്‍ ലഭിച്ചത്. 61 പരാതികള്‍ വിശദ പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി
റേഷന്‍കാര്‍ഡ് ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ സിവില്‍ സപ്ലൈസ് ഓഫീസറോട് കലക്‌ടര്‍ വിശദീകരണം തേടി. അറമല ഭൂമി പ്രശ്‌നത്തില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ആക്ട് പ്രകാരം നികുതി അടക്കാന്‍ സാധിക്കാത്ത പ്രശ്‌നത്തില്‍ വിശദമായ അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. പ്രളയത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ ധനസഹായം അനുവദിക്കണമെന്ന് അവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ നാശനഷ്ടതോത് വീണ്ടും വിലയിരുത്താനായി ജിയോളജി ഡിപ്പാര്‍ട്ട്‌മെന്‍റിനോട് ആവശ്യപ്പെട്ടു.