കേരളം

kerala

വയനാട്ടിൽ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു

By

Published : May 14, 2020, 10:58 AM IST

തൊവരിമല, ചീരാൽ, പഴുപ്പത്തൂർ സ്വദേശികൾക്കാണ് എലിപ്പനി ബാധിച്ചത്. ചീങ്ങോട് സ്വദേശികൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.

wayanad dengue and Leptospirosis വയനാട്ടിൽ ഡെങ്കിപ്പനിയും എലിപ്പനിയും വയനാട് കൊവിഡ് കുരങ്ങുപനി
വയനാട്

വയനാട്: കൊവിഡിനും കുരങ്ങുപനിക്കും പുറമെ വയനാട്ടിൽ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചു. നാലു പേർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. തൊവരിമല, ചീരാൽ, പഴുപ്പത്തൂർ സ്വദേശികൾക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കോളേരി സ്വദേശി ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ചീങ്ങോട് നാല് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ചീങ്ങോട് രണ്ട് യുവാക്കൾക്കും തൊട്ടടുത്ത പേരൂർ ആദിവാസി കോളനിയിലെ 10 വയസുള്ള കുട്ടിക്കും യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചീങ്ങോട് ഒരാഴ്‌ച മുമ്പ് മൂന്നു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഡെങ്കിപ്പനി സ്ഥിരീകരിച്ച രണ്ട് പേർ ബത്തേരി താലൂക്ക് ആശുപത്രിയിലും രണ്ട് പേർ നടവയലിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സയിലാണ്.

ABOUT THE AUTHOR

...view details