കേരളം

kerala

പുത്തുമലയിലെ ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാൻ തീരുമാനം

By

Published : Aug 22, 2019, 1:43 PM IST

Updated : Aug 22, 2019, 2:47 PM IST

പത്തേക്കർ സ്ഥലത്ത് 100 വീടുകൾ,സ്കൂൾ, അങ്കണവാടി, പള്ളി, അമ്പലം കളിസ്ഥലം, ലൈബ്രറി തുടങ്ങിയവ നിർമിക്കാനാണ് ഉദ്ദേശ്യം

പുത്തുമലയിൽ പുത്തുമലയിലെ ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാൻ തീരുമാനം

വയനാട്:വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയിലെ ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തില്‍ നടപ്പാക്കാനൊരുങ്ങി അധികൃതർ. സമീപപ്രദേശമായ കള്ളാടിയിൽ പുതിയ ടൗൺഷിപ്പ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. കള്ളാടിയിൽ ഏറ്റെടുക്കുന്ന പത്തേക്കർ സ്ഥലത്ത് 100 വീടുകൾ,സ്കൂൾ, അങ്കണവാടി, പള്ളി, അമ്പലം കളിസ്ഥലം, ലൈബ്രറി തുടങ്ങി പുത്തുമലയിൽ പ്രളയം കവർന്നത് വീണ്ടും നിർമിക്കാനാണ് അധികൃതരുടെ ഉദ്ദേശ്യം.

പുത്തുമലയിലെ ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാൻ തീരുമാനം

മണ്ണ് സംരക്ഷണ ഓഫീസറും, ജിയോളജിസ്റ്റും സ്ഥലം പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ട്. 54 വീടുകൾക്ക് സ്പോൺസർഷിപ്പ് കിട്ടി. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായാല്‍ വയനാട് സബ് കലക്ടർ തന്നെ പദ്ധതി രേഖ തയ്യാറാക്കും. പദ്ധതിയുടെ നടത്തിപ്പിന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ സഹദ് അദ്ധ്യക്ഷനായ ജനകീയ കമ്മിറ്റി രൂപീകരിച്ചു. പുത്തുമല ദുരന്ത വിവരം ആദ്യം പുറംലോകത്തെത്തിച്ചത് സഹദാണ്. പച്ചക്കാടും,പുത്തുമലയും അടങ്ങുന്ന ദുരന്തഭൂമി ചരിത്രസ്മാരകം ആക്കാനും ഉദ്ദേശിക്കുന്നുണ്ട്.

Last Updated : Aug 22, 2019, 2:47 PM IST

ABOUT THE AUTHOR

...view details