കേരളം

kerala

ETV Bharat / state

വയനാട്ടിൽ ഒരാൾക്ക് കൂടി രോഗമുക്തി - corona

മാനന്തവാടി പ്രത്യേക കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടിക്കുളം പനവല്ലി സ്വദേശിനിക്കാണ് രോഗം ഭേദമായത്.

വയനാട്  covid recovery  wayanad  covid 19  corona  കൊറോണ
വയനാട്ടിൽ ഒരാൾകൂടി രോഗമുക്തി

By

Published : Jun 1, 2020, 7:56 PM IST

വയനാട്: വയനാട്ടിൽ ഒരാൾ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. മാനന്തവാടി പ്രത്യേക കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടിക്കുളം പനവല്ലി സ്വദേശിനിയാണ് (26) രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ രോഗം സ്ഥിരീകരിച്ച ഒൻപത് പേർ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗം സംശയിക്കുന്നവർ ഉൾപ്പെടെ 16 പേരാണ് ജില്ലയിൽ മൊത്തം ചികിത്സയിലുള്ളത്. 3,700 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 743 പേർ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഇവർ നിലവിൽ പ്രത്യേക കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details