കേരളം

kerala

ETV Bharat / state

വയനാട്ടിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ല ഭരണകൂടം

തെരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെട്ട് രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്

wayanad covid regulations  wayanad covid  wayanad covid restictions  വയനാട് കൊവിഡ് നിയന്ത്രണങ്ങൾ  വയനാട് കൊവിഡ്  വയനാട് കൊവിഡ് മാർഗനിർദേശങ്ങൾ
വയനാട്ടിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ല ഭരണകൂടം

By

Published : Mar 25, 2021, 1:12 AM IST

Updated : Mar 25, 2021, 12:47 PM IST

വയനാട്: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി. വിവാഹം, കായിക മത്സരങ്ങൾ എന്നിവ നിയന്ത്രിച്ച് കലക്‌ടർ ഡോ. അദീല അബ്‌ദുല്ല ഉത്തരവിറക്കി. വിവാഹത്തിന് ക്ഷണിച്ചവരുടെ പട്ടിക ഇനി മുതൽ വയനാട്ടിൽ നേരത്തെ പൊലീസിൽ അറിയിക്കണം. കായിക മത്സരങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങുകയും വേണം.

ചെറിയ ഹാളുകൾ, വീടുകൾ, എന്നിവിടങ്ങളിൽ നടത്തുന്ന വിവാഹത്തിന് പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വലിയ ഹാൾ, തുറസായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ പരിപാടികൾക്ക് പരമാവധി 200 പേർക്ക് പങ്കെടുക്കാം. നിലവിൽ ജില്ലയിൽ കൊവിഡ് വ്യാപന തോത് കുറവാണെങ്കിലും തെരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെട്ട് രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വയനാട്ടിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ല ഭരണകൂടം
Last Updated : Mar 25, 2021, 12:47 PM IST

ABOUT THE AUTHOR

...view details