വയനാട്: വയനാട്ടിൽ ചെറുപ്പക്കാർക്കിടയിൽ കൊവിഡ് വ്യാപനം വർധിക്കുന്നു.6300 പേർക്കാണ് വയനാട് ജില്ലയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ അനുസരിച്ച് ഇവരിലധികം പേരും 20നും 40നും ഇടയിൽ പ്രായമുള്ളവരാണ്. രോഗം ബാധിച്ച ചെറുപ്പക്കാരിൽ നിന്ന് വയോധികർക്കും, ജീവിത ശൈലി രോഗങ്ങൾ ഉള്ളവർക്കും, ഗർഭിണികൾക്കും രോഗം പിടിപെടാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് മുന്നിയിപ്പ് നൽകുന്നു.
വയനാട്ടില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് രോഗം കൂടുന്നു - ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് കൂടുന്നു
6300 പേർക്കാണ് വയനാട് ജില്ലയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ അനുസരിച്ച് ഇവരിലധികം പേരും 20നും 40നും ഇടയിൽ പ്രായമുള്ളവരാണ്.
വയനാട്ടില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് രോഗം കൂടുന്നു
ജില്ലയിൽ സ്വാഭാവികമായി മരിച്ചവർക്കും, ആത്മഹത്യ ചെയ്തവർക്കും മരണശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയും കൂടുതലാണ്. രോഗ വ്യാപനത്തിന്‍റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നതെന്നും ഡോ രേണുക പറഞ്ഞു. 41പേരാണ് വയനാട് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിലധികം പേരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണ്.