വയനാട്ടിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ നിലവിൽ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വയനാട്:ജില്ലയിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ പത്തിന് കുവൈറ്റിൽ നിന്ന് ജില്ലയിൽ എത്തിയ തൊണ്ടർനാട് സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതോടെ 12 ന് പ്രത്യേക കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച 21 പേരാണ് ആണ് വയനാട്ടിൽ പ്രത്യേക കൊവിഡ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.വയനാട് സ്വദേശിയായ ഒരാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.