കേരളം

kerala

ETV Bharat / state

വയനാട്ടിൽ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി

By

Published : Oct 8, 2020, 7:55 PM IST

Updated : Oct 8, 2020, 9:00 PM IST

വയനാട്ടിൽ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  covid confirmed 131 cases in Wayanad  covid in Wayanad  വയനാട്ടിൽ കൊവിഡ്
കൊവിഡ്

വയനാട്: ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

Last Updated : Oct 8, 2020, 9:00 PM IST

ABOUT THE AUTHOR

...view details