കൊറോണ വൈറസ്; വയനാട്ടില്‍ ഒരാള്‍ കൂടി നിരീക്ഷണത്തില്‍ - wayanad corona
ജില്ലയില്‍ നിലവില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്
കൊറോണ വൈറസ്; വയനാട്ടില്‍ ഒരാള്‍ കൂടി നിരീക്ഷണത്തില്‍
വയനാട്:ജില്ലയില്‍ കൊറോണ ബാധിത പ്രദേശത്ത് നിന്നെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 64 ആണ്. ഏഴ് പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആര്‍ക്കും രോഗലക്ഷണമില്ലെന്ന് സബ് കലക്‌ടര്‍ വികല്‍പ് ഭരദ്വാജിന്‍റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രതിദിന അവലോകനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.