വയനാട് മുട്ടിൽ ഡിവിഷനിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി
ഒരു വിഭാഗം നേതാക്കൾ വയനാട്ടിലെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് മുതിർന്ന നേതാവ് ഗോകുൽദാസ് കോട്ടയിൽ വിമതനായി മത്സരിക്കാൻ നാമനിർദേശ പത്രക സമർപ്പിച്ചു.
വയനാട് മുട്ടിൽ ഡിവിഷനിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി
വയനാട്: യുഡിഎഫിന്‍റെ ഉറച്ച സീറ്റുകളിലൊന്നായ മുട്ടിൽ ഡിവിഷനില്‍ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് മുട്ടിൽ ഡിവിഷനിൽ മുതിർന്ന നേതാവ് വിമതനായി നാമനിർദേശ പത്രിക നൽകിയതിനു ശേഷമാണ് സംഭവം. ഡിസിസി മുൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടയിലാണ് കോൺഗ്രസ് വിമതനായി നാമനിർദേശ പത്രിക നൽകിയത്. ഒരു വിഭാഗം നേതാക്കൾ ജില്ലയിൽ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഗോകുൽദാസ് കോട്ടയിൽ ആരോപിച്ചു.