വയനാട്: പുത്തുമല ദുരിതബാധിതർക്ക് വിതരണം ചെയ്യാനെത്തിച്ച സാധനങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്തില്ലെന്ന് വ്യാപക പരാതി. മേപ്പാടി പഞ്ചായത്ത് സൂക്ഷിച്ച മൂന്ന് ഗോഡൗണുകളിൽ നിന്നായി സാധനങ്ങൾ റവന്യു വകുപ്പ് ഏറ്റെടുത്തു. സാധനങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചത് നേരത്തെ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുമ്പോൾ നൽകാനാണ് സാധനങ്ങൾ സൂക്ഷിച്ചതെന്നായിരുന്നു പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നത്.
മേപ്പാടിയില്‍ ദുരിതാശ്വാസത്തിനെത്തിച്ച സാധനസാമഗ്രികള്‍ കൃത്യമായി വിതരണം ചെയ്തില്ലെന്ന് പരാതി
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുമ്പോൾ നൽകാനാണ് സാധനങ്ങൾ സൂക്ഷിച്ചതെന്നായിരുന്നു പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്.
പുത്തുമല ദുരിതബാധിതർക്ക് സാധനങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്തില്ലെന്ന് പരാതി
ഗോഡൗണിൽ നിന്ന് സാധനങ്ങൾ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ഡെപ്യൂട്ടി തഹസിൽദാറും വില്ലേജ് ഓഫീസറും സ്ഥലത്തെത്തുകയും സാധനങ്ങൾ ഏറ്റെടുക്കുകയുമായിരുന്നു.
Last Updated : Dec 5, 2019, 9:47 PM IST