വയനാട്:അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രാമവാസം പരിപാടിക്ക് വയനാട്ടിലെ മാനന്തവാടിയിൽ തുടക്കം. അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയും, കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി നടത്തുന്ന ഗ്രാമീണ സമ്പർക്ക പരിപാടിയാണ് ഗ്രാമവാസം. കേരളത്തിലെ ആദ്യത്തെ പരിപാടിയാണ് പൈലറ്റ് അടിസ്ഥാനത്തിൽ വയനാട്ടിൽ തുടങ്ങിയത്.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രാമവാസം പരിപാടിക്ക് തുടക്കം - കേരള വാർത്ത
ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാക്കാനും കോൺഗ്രസ് ഗവൺമെന്‍റുകൾ നടപ്പിലാക്കിയ വികസനങ്ങൾ വിശദീകരിച്ച് ജനങ്ങളെ കോൺഗ്രസിലേക്കു കൊണ്ടുവരാനും വേണ്ടിയുള്ള പദ്ധതിയാണിത്
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രാമവാസം പരിപാടിക്ക് തുടക്കം
ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാക്കാനും കോൺഗ്രസ് സർക്കാരുകള്‍ നടപ്പിലാക്കിയ വികസനങ്ങൾ വിശദീകരിച്ച് ജനങ്ങളെ കോൺഗ്രസിലേക്കു കൊണ്ടുവരാനും വേണ്ടിയുള്ള പദ്ധതിയാണിത്. എ.ഐ.സി.സിയെ പ്രതിനിധീകരിച്ചു കൊണ്ട് സെക്രട്ടറി പി.വി. മോഹനനാണ് ഗ്രാമവാസത്തിനെത്തിയത്.
Last Updated : Feb 10, 2021, 7:41 PM IST