കേരളം

kerala

ETV Bharat / state

പിണറായിയും കോടിയേരിയും സാമ്രാജ്യത്വത്തിന്‍റെ പാദസേവകരും കപടകമ്മ്യൂണിസ്റ്റുകളുമെന്ന് സിപിഐ (മാവോയിസ്റ്റ്) - kerala maoist latest newws

നാടുകാണി ഏരിയാ കമ്മിറ്റിക്ക് വേണ്ടി വക്താവ് അജിത പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കപട കമ്മ്യൂണിസ്റ്റുകളാണെന്ന് വിമർശിക്കുന്നത്

വാർത്താക്കുറിപ്പ്

By

Published : Nov 5, 2019, 12:30 PM IST

വയനാട്; പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമർശനവുമായി സിപിഐ (മാവോയിസ്റ്റ്). നാടുകാണി ഏരിയാ കമ്മിറ്റിക്ക് വേണ്ടി വക്താവ് അജിത പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കപട കമ്മ്യൂണിസ്റ്റുകളാണെന്ന് വിമർശിക്കുന്നത്. കപട കമ്മ്യൂണിസ്റ്റുകൾ ഹിന്ദുത്വ ഫാസിസ്റ്റ് നരേന്ദ്രമോദി ഭരണകൂടത്തിന്‍റെ പാദസേകരാണെന്നും സിപിഐ (മാവോയിസ്റ്റ്) ആരോപിക്കുന്നു. ഏറ്റുമുട്ടലില്‍ ജീവൻ നഷ്ടപ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഇരട്ടത്താപ്പാണ് തുടരുന്നതെന്നും കൂട്ടക്കൊലയിലൂടെ മർദിതരുടെ വിപ്ലവ പോരാട്ടങ്ങളെ തടയാനാകില്ലെന്നും വാർത്താ കുറിപ്പില്‍ പറയുന്നു.

മാവോയിസ്റ്റ് വാർത്താക്കുറിപ്പ്
മാവോയിസ്റ്റ് വാർത്താക്കുറിപ്പ്

ഭരണകൂട കൂട്ടക്കൊലയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രത്തെ തമസ്കരിക്കുകയാണ്. സിപിഎമ്മിന്‍റെ രക്തസാക്ഷികളെയാണ് മുഖ്യമന്ത്രി അപമാനിക്കുന്നതെന്നും ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങേണ്ട സമയമായെന്നും വാർത്താക്കുറിപ്പ് പറയുന്നു.

ABOUT THE AUTHOR

...view details