വയനാട്: മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ സർക്കാർ മുന്നോട്ടുവെച്ച പദ്ധതി ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട് വയനാട്ടിലെ കൽപ്പറ്റയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍; സർക്കാർ പദ്ധതി ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി
ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ഉന്നതതല യോഗം ചേർന്നു
മലബാർ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം പതിവായ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വയനാട്ടിൽ യോഗം ചേർന്നത്. ആദിവാസി കോളനികളിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ സർക്കാർ പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും കീഴടങ്ങിയിട്ടില്ല. ഡിജിപി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ കലക്‌ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ യോഗത്തിനെത്തി.