കേരളം

kerala

ETV Bharat / state

കല്‍പറ്റയില്‍ പൊരിഞ്ഞ പോരാട്ടം ;പരമാവധി വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ - ടിഎം സുബീഷ്

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ കൽപ്പറ്റ മണ്ഡലത്തിൽ ഓരോ വോട്ടും ഉറപ്പിക്കാന്‍ മുന്നണികള്‍.

കൽപ്പറ്റ മണ്ഡലം  kalpetta  ടി സിദ്ദിഖ്  എംവി ശ്രേയാംസ് കുമാർ  ടിഎം സുബീഷ്  നിയമസഭാ തെരഞ്ഞെടുപ്പ്
പരമാവധി വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

By

Published : Apr 5, 2021, 8:44 PM IST

Updated : Apr 5, 2021, 9:04 PM IST

വയനാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആത്മവിശ്വാസത്തിലാണ് വയനാട്ടിൽ സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് എല്ലാവരും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ കൽപ്പറ്റ മണ്ഡലത്തിൽ ഒരു വോട്ടുപോലും ചോരാതെ നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികൾ.

എംവി ശ്രേയാംസ് കുമാർ എംപിയാണ് കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർഥി. വ്യക്തിപരമായി മണ്ഡലത്തിൽ ഉള്ള സ്വാധീനം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഒപ്പം ഇടതുവോട്ടുകളെല്ലാം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.

എംവി ശ്രേയാംസ് കുമാർ
ജില്ല കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്കും നേതാക്കന്മാരുടെ രാജിക്കും കാരണമായ സ്ഥാനാർഥി പ്രഖ്യാപനം ആയിരുന്നു യുഡിഎഫിന്‍റേത്. അവസാനം എല്ലാ കോൺഗ്രസ് പ്രവർത്തകരും തനിക്കൊപ്പം ഉണ്ടെന്ന വിശ്വാസമാണ് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖിന്. എൻഡിഎ സ്ഥാനാർഥി ടിഎം സുബീഷും പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
ടി സിദ്ദിഖ്
Last Updated : Apr 5, 2021, 9:04 PM IST

ABOUT THE AUTHOR

...view details