കേരളം

kerala

ETV Bharat / state

സികെ ജാനുവിനെ ജെ.ആര്‍.പിയില്‍ നിന്നും സസ്പെൻഡ് ചെയ്തു

ബിജെപി നേതാക്കളുമായി ചേർന്ന് വോട്ട്‌ തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിലാണ്‌ അച്ചടക്ക നടപടിയെന്ന് സംഘടന

By

Published : May 27, 2021, 4:55 PM IST

സി. കെ ജാനു  ജനാധിപത്യ രാഷ്ട്രീയ സഭ  സി. കെ ജാനുവിനെ സസ്പെൻഡ്‌ ചെയ്‌തു  C. K Janu was suspended  Democratic Political Assembly  C. K Janu was suspended  പ്രകാശൻ മൊറാഴ  ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ
തെരഞ്ഞെടുപ്പിൽ തിരിമറി നടത്തിയെന്ന്‌ ആരോപണം;സി.കെ ജാനുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്‌തു

വയനാട്‌: സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ ജാനുവിനെ നീക്കിയതായും പാർട്ടിയിൽ നിന്നും ആറ്‌ മാസത്തേക്ക്‌ സസ്പെൻഡ്‌ ചെയ്‌തതായും ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ അറിയിച്ചു. ബിജെപി നേതാക്കളുമായി ചേർന്ന് വോട്ട്‌ തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതിലാണ്‌ അച്ചടക്ക നടപടിയെന്ന് സംഘടന അറിയിച്ചു.

ALSO READ:കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 2.11 ലക്ഷം പേർക്ക് കൂടി രോഗബാധ

സുൽത്താൻബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന സി.കെ ജാനു 25 ലക്ഷം രൂപയുടെ ക്രമക്കേട്‌ തെരെഞ്ഞെടുപ്പ്‌ ഫണ്ടിൽ നടത്തിയെന്ന് പ്രകാശൻ മൊറാഴ വാർത്താ കുറിപ്പിൽ അറിയിച്ചു. കൂടാതെ കൊടകര കുഴൽപ്പണക്കേസിൽ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പ്രകാശൻ മൊറാഴ അറിയിച്ചു. സുൽത്താൻ ബത്തേരിയിലെ യുഡിഎഫ്‌ സ്ഥാനാർഥി ഐ സി ബാലകൃഷ്ണനുവേണ്ടി വോട്ട്‌ മറിച്ചുവെന്നും സി.കെ ജാനുവിനെതിരെ ആരോപണമുയരുന്നുണ്ട്‌.

ABOUT THE AUTHOR

...view details