വയനാട് :ലഹരിമരുന്ന് കടത്തിയ കാർ യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ശേഷം വിട്ടയച്ച സംഭവത്തിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ (Bribes From Drug Traffickers Excise Officials Suspended). മുത്തങ്ങ എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി എച്ച് ഷഫീക്, പ്രിവന്‍റീവ് ഓഫിസര്‍മാരായ പി കെ പ്രഭാകരന്‍, ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ ബാലകൃഷ്‌ണന്‍, കെ കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എക്‌സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്‌തത്. 2022 മാർച്ച് 21നാണ് പരിശോധനയ്‌ക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എംഡിഎംഎയും (MDMA) കഞ്ചാവും (Ganja) അടക്കമുള്ള ലഹരിമരുന്നുമായി എത്തിയ കാര്‍ യാത്രികരെ അര ലക്ഷം രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചത് (Excise officials suspended for taking bribes).
ഇതില്‍ പ്രിവന്‍റീവ് ഓഫിസര്‍ പി കെ പ്രഭാകരന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ കെ കെ സുധീഷ് എന്നിവര്‍ മുമ്പ് മറ്റൊരു കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് നിലവില്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കോഴിക്കോട് സ്വദേശികളായ യുവാക്കളിൽ നിന്ന് മുത്തങ്ങ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎയും എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും പിടികൂടിയത്. ഇവരില്‍നിന്ന് 50,000 രൂപയോളം കൈക്കൂലി വാങ്ങിയ ശേഷം കേസെടുക്കാതെ വിട്ടയച്ചു എന്നതായിരുന്നു പരാതി (Bribes From Drug Traffickers). സംഘത്തിലുണ്ടായിരുന്ന ഫാസിര്‍ എന്നയാള്‍ മറ്റൊരു കേസില്‍പെട്ട് ജയിലില്‍ കഴിയവെ സഹ തടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിലാണ് കൈക്കൂലി വിവരം പുറത്തറിയുന്നത്.