കേരളം

kerala

ETV Bharat / state

പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഉരുൾപൊട്ടൽ നടന്ന പുത്തുമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഏലവയലിന് താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് അണ്ണയ്യന്‍റെ മൃതദേഹം കണ്ടെടുത്തത്.

പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

By

Published : Aug 18, 2019, 6:51 PM IST

Updated : Aug 18, 2019, 8:18 PM IST

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുത്തുമല സ്വദേശി അണ്ണയ്യന്‍റെ മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഉരുൾപൊട്ടൽ നടന്ന പുത്തുമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഏലവയലിന് താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് അണ്ണയ്യന്‍റെ മൃതദേഹം കണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. നൂറടി താഴ്‌ചയിൽ പാറകൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. അഗ്നിശമന സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച കേരള എമർജൻസി ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ആറ് പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് 17 പേരെയാണ് കാണാതായത്. നാളെ ഭൂഗര്‍ഭ റഡാര്‍ എത്തിച്ച് പ്രദേശത്ത് വീണ്ടും തിരച്ചില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Last Updated : Aug 18, 2019, 8:18 PM IST

For All Latest Updates

ABOUT THE AUTHOR

...view details