വയനാട്: ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന അരക്കോടി രൂപ എക്‌സൈസ് പിടികൂടി. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. പണം കടത്തിയ തമിഴ്‌നാട് മധുര സ്വദേശി വിജയ് ഭാരതിയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് അരക്കോടി രൂപ, ഒരാള്‍ കസ്‌റ്റഡിയില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന അരക്കോടി രൂപ എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മധുര സ്വദേശി പൊലീസ് കസ്റ്റഡിയില്‍
വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് അരക്കോടി രൂപ
പരിശോധനയ്ക്ക് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്‍റീവ് ഓഫിസര്‍ന്മാരായ ജിനോഷ് പിആര്‍, ലത്തീഫ് കെഎം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ ദിപു, അര്‍ജുന്‍ എം, സാലിം ഇ, വിപിന്‍ കുമാര്‍ പിവി, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീജ ജെവി എന്നിവര്‍ നേതൃത്വം നല്‍കി.