വയനാട്: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരിൽ സ്വന്തമായി വാഹനമില്ലാത്തവർ തൽകാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഇവർക്ക് വേണ്ടി പൊതുവാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെക്ക് പോസ്റ്റിലെ സൗകര്യങ്ങൾ വിലയിരുത്താൻ വയനാട്ടിലെ മുത്തങ്ങയിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇടുക്കിയിലേയും വയനാട്ടിലേയും അതിഥി തൊഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് സൗജന്യ യാത്ര ഏർപ്പാടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളികളുടെ മടക്കം; സ്വന്തം വാഹനമില്ലാത്തവർ അവിടെ തന്നെ തുടരണം: എ.കെ ശശീന്ദ്രൻ
വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്ന് മന്ത്രി
ശശീന്ദ്രൻ
അതേസമയം തിങ്കളാഴ്‌ച മുത്തങ്ങ അതിർത്തിയിൽ എത്താൻ പാസ് ഡേറ്റ് കിട്ടിയിട്ടും വരാനാകാത്തവർക്ക് രണ്ട് ദിവസത്തിനകം എത്തിയാൽ മതിയെന്ന ഇളവ് അനുവദിക്കുമെന്ന് കലക്‌ടർ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു.