വയനാട്:4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ലെന്ന് രമേശ് ചെന്നിത്തല. ആദ്യം കേസെടുക്കേണ്ടത് മന്ത്രിമാർക്കെതിരെയെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു. യാത്രയുടെ വിജയത്തിൽ വിറളി പിടിച്ചതുകൊണ്ടാണ് സർക്കാർ യാത്രക്കെതിരെ കേസെടുത്തതെന്നും ചെന്നിത്തല.
4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ല: രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ് വാർത്തകൾ
ശിവശങ്കറിന് ജാമ്യം കിട്ടിയതിനു പിന്നിൽ ബിജെപി- സിപിഎം ഒത്തുകളിയാണെന്നും ചെന്നിത്തല
4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ല: രമേശ് ചെന്നിത്തല
ശിവശങ്കറിന് ജാമ്യം കിട്ടിയതിനു പിന്നിൽ ബിജെപി- സിപിഎം ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസ് എതിർക്കാതിരുന്നത് അന്തർധാരയുടെ അടിസ്ഥാനത്തിൽ. ഇനി എല്ലാവർക്കും ജാമ്യം കിട്ടും. ഒരു കേസും തെളിയിക്കപ്പെടാൻ സാധ്യതയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.
Last Updated : Feb 3, 2021, 2:49 PM IST