കേരളം

kerala

ETV Bharat / state

കൃഷി ഉപദേശം തേടാൻ ഹെൽപ്പ് ലൈൻ നമ്പറുമായി കാർഷിക സർവ്വകലാശാല

പുരയിടകൃഷി, പച്ചക്കറി കൃഷി, വെർട്ടിക്കൽ ഫാർമിങ്, ടെറസിലെ കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഹെൽപ്പ് ലൈനിൽ നിന്ന് ലഭിക്കും

കൃഷി ഉപദേശം തേടാൻ ഹെൽപ്പ് ലൈൻ നമ്പര്‍  കാർഷിക സർവ്വകലാശാല  വയനാട്  ലോക് ഡൗൺ  advice on agriculture  Agricultural University with helpline number
ഹെൽപ്പ് ലൈൻ നമ്പര്‍

By

Published : Apr 3, 2020, 7:27 PM IST

വയനാട്:ലോക് ഡൗൺ കാലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ ആപ്പുമായി വയനാട്ടിലെ കാർഷിക സർവ്വകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രം. വിവിധ ചെറുകിട കൃഷി രീതികൾ സംബന്ധിച്ച് സംശയങ്ങൾ പരിഹരിക്കാനും സാങ്കേതിക ഉപദേശങ്ങൾ തേടാനും ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. പുരയിടകൃഷി, പച്ചക്കറി കൃഷി, വെർട്ടിക്കൽ ഫാർമിങ്, ടെറസിലെ കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഹെൽപ്പ് ലൈനിൽ നിന്ന് ലഭിക്കും. കൃഷി പരിപാലന മുറകൾക്കുള്ള വീഡിയോകൾക്ക് കാർഷിക സർവകലാശാല വെബ് സൈറ്റ് അല്ലെങ്കിൽ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്‍റെ ഫേസ്ബുക് പേജ് സന്ദർശിക്കണം. വിവിധ വിളകളുടെ ഉല്‍പാദന-പരിചരണ മുറകൾ അറിയാൻ FEM@Mobile എന്ന ആപ്പും തയ്യാറാക്കായിട്ടുണ്ട്.

ABOUT THE AUTHOR

...view details