കേരളം

kerala

ETV Bharat / state

വയനാട്ടിൽ 84 പേർക്ക് കൂടി കൊവിഡ്

സമ്പര്‍ക്കത്തിലൂടെ 68 പേർക്ക് രോഗബാധ. 28 പേര്‍കൂടി രോഗമുക്തി നേടി.

wayanad  wayanad covid  kerala covid  വയനാട് കൊവിഡ്  വയനാട്  കേരളം കൊവിഡ്
വയനാട്ടിൽ 84 പേർക്ക് കൂടി കൊവിഡ്

By

Published : Sep 4, 2020, 8:05 PM IST

വയനാട്: ജില്ലയില്‍ 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ വിദേശത്ത് നിന്നെത്തിയ ആറ് പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പത്ത് പേരും ഉൾപ്പെടുന്നു. സമ്പര്‍ക്കത്തിലൂടെ 68 പേർക്കാണ് രോഗം ബാധിച്ചത്. 28 പേര്‍കൂടി രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,644 ആയി ഉയർന്നു. ഇതില്‍ 1,370 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ നിന്നെത്തിയ ബത്തേരി സ്വദേശി (26), ആനപ്പാറ സ്വദേശി (43), ചെന്നലോട് സ്വദേശി (28), ഇരുളം സ്വദേശി (22), കേണിച്ചിറ സ്വദേശി (33), അഞ്ചുകുന്ന് സ്വദേശി (28), കോട്ടത്തറ സ്വദേശി (47), ആറാട്ടുതര സ്വദേശി (32), മൈസൂര്‍ സ്വദേശി (55), ഹൈദരാബാദില്‍ നിന്നെത്തിയ പൊഴുതന സ്വദേശി (31), സൗദിയില്‍ നിന്നെത്തിയ പൊഴുതന സ്വദേശി (42), വൈത്തിരി സ്വദേശി (47), ചുണ്ടേല്‍ സ്വദേശി (37), ചീരാല്‍ സ്വദേശി (31), നീലഗിരി പന്തല്ലൂര്‍ സ്വദേശി (35), കുവൈത്തില്‍ നിന്നെത്തിയ കുപ്പാടി സ്വദേശിനി (35) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒമ്പത് മീനങ്ങാടി സ്വദേശികള്‍, ബത്തേരി, അമ്പലവയല്‍, കൊളഗപ്പാറ, തമിഴ്‌നാട് സ്വദേശികളായ ഓരോ പേർ വീതം, നാല് ചുള്ളിയോട് സ്വദേശികള്‍, ഏഴ് പൂതാടി സ്വദേശികള്‍, അപ്പപ്പാറ സ്വദേശി, ഒമ്പത് അമ്പലവയല്‍ സ്വദേശികള്‍, നാല് കാപ്പന്‍കൊല്ലി സ്വദേശികള്‍, രണ്ട് കുപ്പാടി സ്വദേശികള്‍, മഞ്ഞപ്പാറ സ്വദേശി, മേപ്പാടി ബാങ്ക് സമ്പര്‍ക്കത്തിലുള്ള ഒരു പാലക്കാട് സ്വദേശി, ചെതലയം സമ്പര്‍ക്കത്തിലുള്ള 22 പേര്‍ (ഏഴ് മൂലങ്കാവ് സ്വദേശികള്‍, ആറ് ചെതലയം സ്വദേശികള്‍, രണ്ട് ബീനാച്ചി സ്വദേശികള്‍, കൊളഗപ്പാറ, ചീരാല്‍, കുറുക്കന്‍മൂല, ചാത്തമംഗലം, കുപ്പാടി, പയ്യമ്പള്ളി, മുത്തങ്ങ സ്വദേശികളായ ഓരോ പേർ വീതം), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള നാല് മുണ്ടക്കുറ്റി സ്വദേശികള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ABOUT THE AUTHOR

...view details