വയനാട്: ജില്ലയില്‍ 54 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 2,010 ആയി ഉയർന്നു. 31 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,558 ആയി ഉയർന്നു. 442 പേർ ചികിത്സയിൽ തുടരുന്നു.
വയനാട്ടിൽ 54 പേർക്ക് കൂടി കൊവിഡ്
31 പേര്‍ കൂടി രോഗമുക്തി നേടി. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
മേപ്പാടി സ്വദേശികളായ ഒമ്പത് പേർ (മൂന്ന് പുരുഷന്മാർ, നാല് സ്‌ത്രീകൾ, രണ്ട് കുട്ടികൾ), മൂന്ന് പനമരം സ്വദേശികൾ (20, 26, 34), മൂന്ന് വാഴവറ്റ സ്വദേശികൾ (63, 43, 20), രണ്ട് മൂപ്പൈനാട് സ്വദേശികൾ( 37 26), പുത്തൂർവയൽ എആർ ക്യാമ്പിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി (31), പാക്കം സ്വദേശി (21), മൂന്ന് കാട്ടിക്കുളം സ്വദേശികൾ (51, 46, 45), പേരിയ സ്വദേശി (ഒരു വയസുള്ള കുട്ടി), എടവക സ്വദേശികൾ (42, 45), അഞ്ച് തരുവണ സ്വദേശികൾ (40, 22, 75, 1, 7), നല്ലൂർനാട് സ്വദേശി (41), വെള്ളമുണ്ട സ്വദേശിനികൾ (9, 54), കുണ്ടാല സ്വദേശി (ഒരു വയസുള്ള കുട്ടി), ചീരാൽ സ്വദേശിനി (27), അപ്പപ്പാറ സ്വദേശികൾ (55, 51), ചുള്ളിയോട് സ്വദേശികൾ (27, 64), മീനങ്ങാടി സ്വദേശി (41), ബത്തേരി സ്വദേശികൾ (24 47), പടിഞ്ഞാറത്തറ സ്വദേശിനി (24), അമ്പലവയൽ സ്വദേശികൾ (18, 17), തൊണ്ടർനാട് സ്വദേശികൾ (62, 64) ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശി (28) യുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. സെപ്റ്റംബർ 11ന് ബെംഗളൂരുവിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (38), വാഴവറ്റ സ്വദേശി (24), കർണാടകയിൽ നിന്ന് വന്ന ലോറി ഡ്രൈവർ നൂൽപ്പുഴ സ്വദേശി (46), സെപ്‌റ്റംബർ 11 ന് കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (22), അമ്പലവയൽ സ്വദേശി (21), അന്നുതന്നെ മൈസൂരിൽ നിന്ന് വന്ന മേപ്പാടി സ്വദേശി (20) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.