വയനാട്ടില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തരായി. നിലവില്‍ 419 പേരാണ് ചികിത്സയിലുള്ളത്.
വയനാട്: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. നാലു പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തരായി. നിലവില്‍ 419 പേരാണ് ചികിത്സയിലുള്ളത്. പടിഞ്ഞാറത്തറ നാല്, വൈത്തിരി - രണ്ട്‍, പനമരം- ഒരാള്‍, മേപ്പാടി - മൂന്ന്, തരുവണ - മൂന്ന്, പിണങ്ങോട് - നാല്, കമ്മനത്ത് ഒരാള്‍, മുള്ളന്‍കൊല്ലിയില്‍ ഒരാള്‍, ചുള്ളിയോട് ഒരാള്‍, പുല്‍പ്പള്ളി - മൂന്ന്, ചെതലയം - മൂന്ന്, വരദൂര്‍ ഒരാള്‍, സെപ്റ്റംബര്‍ എട്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന ബേഗൂര്‍ സ്വദേശി, സെപ്റ്റംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിനി, വാളാട് ഒരാള്‍, ഓഗസ്റ്റ് 28ന് ഗുജറാത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, സെപ്റ്റംബര്‍ അഞ്ചിന് കര്‍ണാടകയില്‍ നിന്ന് വന്ന ചെതലയം സ്വദേശികളായ അഞ്ച് പേര്‍, സെപ്റ്റംബര്‍ 10 ന് ബെംഗളൂരുവില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികള്‍ - രണ്ട്, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന കര്‍ണാടക സ്വദേശികള്‍ - രണ്ട് , ഓഗസ്റ്റ് 29 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, ഓഗസ്റ്റ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന തരുവണ സ്വദേശി, പടിഞ്ഞാറത്തറ സ്വദേശി, സെപ്തംബര്‍ മൂന്നിന് ബഹറിനില്‍ നിന്ന് വന്ന കാട്ടിക്കുളം സ്വദേശി, പടിഞ്ഞാറത്തറ കാപ്പുകുന്ന് പിഎച്ച്സിയിലെ ആരോഗ്യപ്രവര്‍ത്തക, ഉറവിടം വ്യക്തമല്ലാത്തവരായ വാളാട്, മൂപ്പൈനാട്, മേപ്പാടി, കമ്പളക്കാട്, ബേഗൂര്‍, ചീരാല്‍ ബസ് ഡ്രൈവര്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.