കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 3042 കേസ് രജിസ്റ്റര്‍ ചെയ്തു - ക്വാറന്‍റൈന്‍ നിർദ്ദേശം
ക്വാറന്‍റൈന്‍ നിർദ്ദേശം ലംഘിച്ചതിന് 100 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് 6385 കേസുകളും രജിസ്റ്റർ ചെയ്തു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 3042 കേസ് രജിസ്റ്റര്‍ ചെയ്തു
വയനാട്: ജില്ലയില്‍ മാസ്ക് ധരിക്കാത്തതിന് മെയ് മുതൽ ജൂലൈ 26വരെ 3042 പേർക്കെതിരെ കേസെടുത്തു. ക്വാറന്‍റൈന്‍ നിർദ്ദേശം ലംഘിച്ചതിന് 100 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് 6385. കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തിയതിന് ഏഴ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ നിയമലംഘനവുമായി ബന്ധപ്പെട്ട് 1615 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 3647 വാഹനങ്ങൾ പിടിച്ചെടുത്തു.