കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 28 ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി

പച്ചക്കറി വാഹനത്തിന്‍റെ കാബിനിൽ സൂക്ഷിച്ച പണം മുത്തങ്ങ തകരപ്പാടിയിൽ നടന്ന എക്സൈസ് പരിശോധനയിലാണ് പിടികൂടിയത്

കുഴല്‍പ്പണം വാര്‍ത്ത  എക്‌സൈസ് വാര്‍ത്ത  excise news  pipe money news
കുഴല്‍പ്പണം പിടികൂടി

By

Published : Aug 21, 2020, 12:04 AM IST

കല്‍പ്പറ്റ: മുത്തങ്ങയിൽ 28 ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവരാണ് പണവുമായി പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും, എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. പിടികൂടിയ പണം ഉള്‍പ്പെടെ പിന്നീട് ബത്തേരി പൊലീസിന് കൈമാറി. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details