വയനാട്: ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാള്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ കൂടി രോഗമുക്തി നേടി. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,326 ആയി ഉയർന്നു. ആകെ 1,068 പേര്‍ രോഗമുക്തരായി. 250 പേർ ചികിത്സയിൽ തുടരുന്നു. 241 പേര്‍ വയനാട്ടിലും ഒമ്പത് പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
വയനാട്ടിൽ 20 പുതിയ കൊവിഡ് രോഗികൾ
18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 25 പേര്‍ കൂടി രോഗമുക്തി നേടി.
ഓഗസ്റ്റ് 22 ന് കര്‍ണാടകയില്‍ നിന്നും തിരിച്ചെത്തിയ പള്ളിക്കുന്ന് ചുണ്ടക്കര സ്വദേശി (60), ഓഗസ്റ്റ് അഞ്ചിന് സൗദിയില്‍ നിന്നും തിരിച്ചെത്തിയ കാക്കവയല്‍ സ്വദേശി (46), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള അഞ്ച് മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്‍(13), സ്‌ത്രീ(39), കുട്ടികള്‍ ( 8,10,11)), മേപ്പാടി സമ്പര്‍ക്കത്തിലുള്ള രണ്ട് അട്ടമല സ്വദേശികള്‍ (പുരുഷന്‍ (24), സ്‌ത്രീ (50)), ഒരു കോണാര്‍കാട് സ്വദേശിനി (24), നാല് മേപ്പാടി സ്വദേശികള്‍ (പുരുഷന്‍മാര്‍ (34, 31), സ്‌ത്രീകൾ (42, 42)), ഒരു പാലവയല്‍ സ്വദേശി (33), കമ്പളക്കാട് സ്വദേശിനി (28), വാളാട് സമ്പര്‍ക്കത്തിലുള്ള രണ്ട് വാളാട് സ്വദേശികള്‍ (40, 75), ചെതലയം സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശിനിയായ എട്ട് മാസം പ്രായമുള്ള കുട്ടി, കര്‍ണാടകയിലേക്ക് പോകാനായി ചീരാല്‍ റിസോര്‍ട്ടില്‍ എത്തിയ വ്യക്തി (46) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.