വയനാട്: കൊവിഡ് 19 രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി വയനാട് ജില്ലയില്‍ 191 പേര്‍ കൂടി നിരീക്ഷണത്തിലായി. ജില്ലയിലാകെ 71 വിദേശികളാണ് ഉള്ളത്. പാടികളില്‍ നിരീക്ഷണത്തിൽ കഴിയുന്നവരെ ദിവസേന വീടുകളിലെത്തി നിരീക്ഷിക്കുന്നതിനായി പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരെ സജ്ജീകരിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 60 രൂപയുടെയും പ്രായം കുറഞ്ഞവര്‍ക്ക് 40 രൂപയുടെയും ഭക്ഷണ കിറ്റ് നല്‍കും. ആരോഗ്യ വകുപ്പ് നല്‍കുന്ന ലിസ്റ്റ് പ്രകാരമായിരിക്കും വിതരണം.
വയനാട്ടിൽ 191 പേര്‍ കൂടി നിരീക്ഷണത്തിൽ
ജില്ലയിലാകെ 752 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കുളള യാത്ര മാര്‍ച്ച് 22 മുതല്‍ നിര്‍ത്തലാക്കുമെന്ന് നീലഗിരി കലക്‌ടര്‍ അറിയിച്ചു.
191 പേര്‍ കൂടി നിരീക്ഷണത്തിൽ
തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കുളള യാത്ര മാര്‍ച്ച് 22 മുതല്‍ നിര്‍ത്തലാക്കുമെന്ന് നീലഗിരി കലക്‌ടര്‍ അറിയിച്ചു. കർണ്ണാടകയിലെ ചാമരാജ് നഗറിലേക്കുള്ള പൊതുഗതാഗത നിരോധനത്തില്‍ മാര്‍ച്ച് 22 വരെ ഇളവ് ചെയ്യണമെന്ന് വയനാട് ജില്ലാ കലക്‌ടര്‍ അഭ്യർഥിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വയനാട്ടിലേക്ക് എത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത് തടയാൻ ചുരങ്ങളില്‍ പൊലീസ് സ്‌ക്വാഡുകളെ നിയോഗിക്കുമെന്ന് ജില്ലാ കലക്‌ടർ ഡോ.അദീല അബ്‌ദുള്ള പറഞ്ഞു