ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഇടതുപക്ഷത്തെ പരോക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷപ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാൻ അനുവദിച്ചത് ഇടതുപക്ഷത്തിന്‍റെ തിരിച്ചടിക്ക് പ്രധാന കാരണമായിട്ടുണ്ടെന്ന പൊതുവിലയിരുത്തലുണ്ട്. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു. ആർ ശങ്കരനാരായണൻ ഫൗണ്ടേഷൻ ഹരിപ്പാട് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് തോല്‍വി: ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വിഎസ്
ഇടതുപക്ഷ പ്രസ്ഥാനം അത് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ലെന്നും വിഎസ് വിമർശിച്ചു.
ദേശീയ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തേക്കാള്‍ ഏറെ ദുരാചാരങ്ങളില്‍ സാമൂഹ്യജീവിതം മുമ്പ് കെട്ടുപിണഞ്ഞുകിടന്നിരുന്നു. എന്നിട്ടും, ഇടതുപക്ഷം അന്ന് മുന്നേറുകയാണ് ഉണ്ടായത്. മുമ്പും തെരഞ്ഞെടുപ്പില്‍ മത, സാമുദായിക, വര്‍ഗ്ഗീയ ശക്തികള്‍ ഇല്ലാതിരുന്നിട്ടല്ല. പക്ഷേ, അവയെ മറികടക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെ അടക്കം പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ള വിഎസിന്‍റെ ഈ പരാമർശം വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിലും മുന്നണിയിലും വലിയ കോലാഹലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.