ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത. ജില്ലയിൽ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ ഒറ്റപ്പെട്ടയിടങ്ങളില്‍ 115 എംഎം വരെയുള്ള ശക്തമായ മഴക്കോ 115 എംഎം മുതല്‍ 204.5 എംഎം വരെയുള്ള അതിശക്തമായ മഴക്കോ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ജൂണ്‍ 8ന് 'മഞ്ഞ' അലര്‍ട്ടും 9, 10 തീയതികളില്‍ 'ഓറഞ്ച്' അലര്‍ട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു - ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യത.
Orange Alert Alappuzha
മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.