സംസ്ഥാനത്ത് അഞ്ച് ജില്ലകൾ സൂര്യാതാപ ഭീഷണിയിലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ പകൽച്ചൂട് ശരാശരി താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. തൊഴില്‍സമയം പുനക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ കർശനമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവർ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അഞ്ചു ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പ്
കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ താപനില വർധിക്കും. രണ്ടാഴ്ചക്കിടെ സൂര്യതാപമേറ്റത് നാല്‍പ്പത്തിയഞ്ചിലധികം ആളുകള്‍ക്ക്.
കോഴിക്കോട് 2.9 ഡിഗ്രിയും കണ്ണൂർ, കോട്ടയം ജില്ലകളിൽ 2.1 ഡിഗ്രിയുമാണ് വെള്ളിയാഴ്ച താപനില ഉയർന്നത്. വെള്ളിയാഴ്ച സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ താപമാപിനിയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ്. 38.7 ഡിഗ്രി.മഴ മാറിനിന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും സൂര്യതാപ ഭീഷണി നേരിടേണ്ടി വരും. അതേസമയം രണ്ടാഴ്ചക്കിടെ സൂര്യതാപമേറ്റത് നാല്‍പ്പത്തിയഞ്ചിലധികം ആളുകള്‍ക്കാണ്. ഉച്ചവെയിൽ അതികഠിനമായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യതാപമേറ്റത്.