കേരളം

kerala

ETV Bharat / state

ദുബായിൽ ബസപകടം; മരിച്ചവരിൽ ആറ് മലയാളികളും - indians

പത്ത് ഇന്ത്യക്കാരടക്കം 17 പേരാണ് മരിച്ചത്. നാല് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായിൽ ബസ്സപകടം; മരിച്ചവരിൽ ആറ് മലയാളികളും

By

Published : Jun 7, 2019, 7:39 AM IST

Updated : Jun 7, 2019, 8:13 AM IST

ദുബായ്: മസ്കറ്റിൽ നിന്ന് ദുബായിലേക്ക് വന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 17 മരണം. മരിച്ചവരിലെ പത്ത് ഇന്ത്യക്കാരിൽ ആറും മലയാളികളാണ്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. രണ്ട് മലയാളികളെ ഇനിയും തിരിച്ചറിയാനുണ്ട്.

മുഹമ്മദ് ബിൽ സായിദ് റോഡിൽ ഇന്നലെ വൈകിട്ട് 5.40നാണ് അപകടം. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വന്നവരാണ് ബസിൽ ഉണ്ടായിരുന്നത്. അൽ റാഷിദിയ എക്സിറ്റിലെ സൈൻ ബോർഡിൽ ഇടിച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : Jun 7, 2019, 8:13 AM IST

ABOUT THE AUTHOR

...view details