കേരളം

kerala

ETV Bharat / state

ഹർത്താല്‍; തൃശൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം - ഹര്‍ത്താല്‍

കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷമുണ്ടായി. മാധ്യമപ്രവർത്തകനെ തടഞ്ഞ് വയ്ക്കുകയും ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്തു.

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ

By

Published : Feb 18, 2019, 9:48 PM IST

Updated : Feb 18, 2019, 11:55 PM IST

കാസർഗോഡ് യൂത്ത്‌ കോണ്‍ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിയ ഹർത്താലില്‍ തൃശ്ശൂർ ജില്ലയിൽ പൊലീസിനും മാധ്യമ പ്രവർത്തകര്‍ക്കുമെതിരെ കയ്യേറ്റമുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നതും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാഞ്ഞതും ജനജീവിതത്തെ ബാധിച്ചു. കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എൽഡിഎഫിന്‍റെ ഗൂഡാലോചനയുടെ ഭാഗമാണ് കാസർഗോഡ് നടന്ന കൊലപാതകമെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ടി. എൻ പ്രതാപൻ പറഞ്ഞു.

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഹർത്താൽ ഇരിങ്ങാലക്കുടയിൽ കടകൾ ബലം പ്രയോഗിച്ച് അടപ്പിക്കുവാൻ ഹർത്താൽ അനുകൂലികൾ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ചിറക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയുന്ന ദൃശ്യം പകര്‍ത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ തടഞ്ഞു വയ്ക്കുകയും ക്യാമറയിലെ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്തു. കുന്നംകുളത്ത് പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെയും കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Last Updated : Feb 18, 2019, 11:55 PM IST

ABOUT THE AUTHOR

...view details