കേരളം

kerala

ETV Bharat / state

കുന്നംകുളം-പട്ടാമ്പി റോഡിൽ പെട്രോള്‍ പമ്പില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു - Youths clash at petrol pump

ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്‌തുകൊണ്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കത്തിക്കുത്ത്  പെട്രോൾ പമ്പ് സംഘർഷം  യുവാവിന് കുത്തേറ്റു  Youths clash at petrol pump  youth stabbed
കുന്നംകുളം-പട്ടാമ്പി റോഡിൽ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

By

Published : May 1, 2022, 9:25 PM IST

തൃശൂര്‍: കുന്നംകുളം-പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി അനസിനാണ് (19) കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നംകുളം-പട്ടാമ്പി റോഡിൽ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്‌തുകൊണ്ട് പുറമേ നിന്ന് എത്തിയ രണ്ടുപേർ ഇവരുമായി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അനസിന് കുത്തേറ്റത്.

സംഭവത്തെ തുടർന്ന് ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പൂരത്തോടനുബന്ധിച്ച് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്.

ABOUT THE AUTHOR

...view details