ചാലക്കുടിയില്‍ ലോഡ്ജ്മുറിയില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍ - യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍
ചാലക്കുടിയില്‍ ലോഡ്ജ്മുറിയില്‍ മരോട്ടിച്ചാൽ സ്വദേശി സജിത്ത്, തമിഴ്നാട് ഈറോഡ് സ്വദേശി അനിത എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചാലക്കുടിയില്‍ ലോഡ്ജ്മുറിയില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍:ചാലക്കുടിയില്‍ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, തമിഴ്നാട് ഈറോഡ് സ്വദേശി അനിത എന്നിവരാണ് മരിച്ചത്. അനിതയുടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ സുരക്ഷിതരാണ്. ഇവര്‍ ആലപ്പുഴയിലായിരുന്നു താമസിച്ചുവന്നിരുന്നത്. ചാലക്കുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് തൂങ്ങിമരിച്ചത്. അതേസമയം മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.