തൃശൂര്‍: തൃശ്ശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശ്ശൂര്‍ തഹസില്‍ദാരോടും ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം; വനിതാ കമ്മിഷന്‍ കേസെടുത്തു
സംഭവത്തെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശ്ശൂര്‍ തഹസില്‍ദാരോടും ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പുത്തൂർ പഞ്ചായത്തു പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സി.എന്‍.സിമി കൈഞരമ്പ് മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച് ഒല്ലൂര്‍ സിഐയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരായുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ഒല്ലൂർ പൊലീസ് പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണിക്കൃഷ്ണനടക്കം ഏറ്റുപേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.