കേരളം

kerala

ETV Bharat / state

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ നാല് മുതൽ വിവാഹത്തിന് അനുമതി - ഗുരുവായൂർ വിവാഹം

പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താം. പുലർച്ചെ അഞ്ച് മണി മുതൽ ഉച്ചക്ക് 12 വരെ പത്ത് മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി.

 GURUVAYUR TEMPLE MARRIAGE ഗുരുവായൂർ ക്ഷേത്രം ഗുരുവായൂർ വിവാഹം ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ

By

Published : Jun 2, 2020, 7:43 PM IST

തൃശൂർ: ജൂൺ നാല് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനകളോടെ വിവാഹങ്ങൾ നടത്തും. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്നാണ് വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ലോക്ക് ഡൗണിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂർ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചത്. പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താം. പുലർച്ചെ അഞ്ച് മണി മുതൽ ഉച്ചക്ക് 12 വരെ പത്ത് മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്.

വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കും. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്‍റൈൻ -നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകളും വിവാഹം ബുക്ക് ചെയ്യുന്ന സമയത്ത്‌ ഹാജരാക്കേണ്ടതാണ്. വധൂവരന്മാർ കൂടെ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫർമാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫർമാരെ ഏർപ്പെടുത്തുന്നതാണ്. വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്ക് സ്റ്റാളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ ബുക്കിങ് കൗണ്ടർ പ്രവർത്തിക്കും. വിവാഹങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു.

ABOUT THE AUTHOR

...view details