പാലക്കാട്/തൃശൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂർ കലക്‌ടറേറ്റിലേക്ക് യുഡിഎഫ് മാർച്ച് നടത്തി. എം.പിമാരായ ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ, ഡിസിസി അധ്യക്ഷൻ എം.പി വിൻസെന്‍റ് എന്നിവരാണ് മാർച്ചിൽ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കലക്‌ടറേറ്റ് മാർച്ച് - ടി എൻ പ്രതാപൻ
പാലക്കാട് യുഡിഎഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമിയുടെ നേതൃത്വത്തിലും തൃശൂർ എം.പിമാരായ ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുമായിരുന്നു മാർച്ച്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളുടെ കലക്‌ട്രേറ്റ് മാർച്ച്
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് കലക്‌ടറേറ്റിലേക്കും യുഡിഎഫ് നേതാക്കൾ മാർച്ച് നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി, കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കളത്തിൽ അബ്‌ദുള്ള, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാജേന്ദ്രൻ, സിഎംപി നേതാവ് കലാധരൻ തുടങ്ങിയവർ പങ്കെടുത്തു.