കേരളം

kerala

ETV Bharat / state

പെരുമാറ്റച്ചട്ട ലംഘനം; യുഡിഎഫിന്‍റേത് ബാലിശമായ ആരോപണമെന്ന് എ.വിജയരാഘവൻ - allegations are childish says A. Vijayaraghavan

വസ്തുതകൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രിക്ക് ജ്യേതിഷത്തിലും ജ്യോതിഷിയിലും വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് പറയുന്നതെന്ന് എ.വിജയരാഘവൻ പറഞ്ഞു

പെരുമാറ്റച്ചട്ട ലംഘനം  എ.വിജയരാഘവൻ  ൽ കൊവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും  ഇടതുമുന്നണി കൺവീനർ  UDF allegations are childish  UDF  allegations are childish says A. Vijayaraghavan  A. Vijayaraghavan
പെരുമാറ്റച്ചട്ട ലംഘനം; യുഡിഎഫിന്‍റേത് ബാലിശ ആരോപണമെന്ന് എ.വിജയരാഘവൻ

By

Published : Dec 13, 2020, 3:15 PM IST

Updated : Dec 13, 2020, 5:26 PM IST

തൃശൂർ: കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന യുഡിഎഫ് കൺവീനർ എം.എം ഹസന്‍റെ പ്രസ്താവന ബാലിശമാണെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കൊവിഡ് ചികിത്സയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വസ്തുതകൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രിക്ക് ജ്യേതിഷത്തിലും ജ്യോതിഷിയിലും വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് പറയുന്നത്.

മുഖ്യമന്ത്രി തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ നേതൃത്വം നൽകിയത്. സ്‌പീക്കറുടെ വിഷയത്തിൽ വേണ്ടത്ര ഗൃഹപാഠം നടത്താതെയാണ് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചത്. പലയിടത്തും യുഡിഎഫും ബിജെപിയും തമ്മിൽ പരസ്യ ധാരണയുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി യുഡിഎഫിന് ഉണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു.

Last Updated : Dec 13, 2020, 5:26 PM IST

ABOUT THE AUTHOR

...view details