തൃശൂര്‍ :തൃശൂരിൽ വിവിധയിടങ്ങളിലായി നടന്ന കത്തിക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി വിഷ്ണു, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം അന്തിക്കാട് മുറ്റിച്ചൂരില്‍ നടന്ന കത്തിക്കുത്തിൽ പരിക്കേറ്റ നിമേഷ് ചികിത്സയിലാണ്.
തൃശൂര്‍ കണിമംഗലം കോവളം പാടത്തിന് സമീപം ഇന്ന് വെെകിട്ട് നാലരയോടെയാണ് വിഷ്ണുവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിനടുത്തായി മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടന്നിരുന്ന വിഷ്ണുവിനെ കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിച്ച വിഷ്ണു നേരത്തെ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.