ടിപ്പർ ഉപയോഗിച്ച് ബൈക്ക് ഇടിച്ചിട്ട ശേഷം യുവാക്കളെ വെട്ടിക്കൊന്നു - വെട്ടിക്കൊന്നു
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ്.
തൃശ്ശൂർ: മുണ്ടൂരിൽ കഞ്ചാവ് മാഫിയ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കില്‍ യാത്ര ചെയ്യവേ ടിപ്പര്‍ലോറി ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ഇരുവരേയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. മുണ്ടൂര്‍ സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ തൃശ്ശൂർ ചെമ്മാപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു.